ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം; മഴയും കൊറോണയും ഭീഷണി

967 0

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് ഹിമാചല്‍പ്രദേശില്‍ നടക്കും. ന്യൂസിലാന്റിനെതിരായ ടെസ്റ്റ്-ഏകദിന പരമ്ബരകള്‍ കൈവിട്ട ശേഷമുള്ള ആദ്യ മല്‍സരത്തിനാണ് ധര്‍മ്മശാല സാക്ഷ്യം വഹിക്കുന്നത്. മഴയും കൊറോണയും ഒരുപോലെ ഭീഷണിയാവുന്ന മല്‍സരം കൂടിയാണിത്. കനത്ത മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊറോണ ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ 40 ശതമാനം മാത്രമാണ് വിറ്റഴിഞ്ഞത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ തിരിച്ചുവരവിലുള്ള ആദ്യ മല്‍സരമാണിത്. അഞ്ച് മാസത്തിനു ശേഷമാണ് ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.

Related Post

ഐപിഎല്ലില്‍  മുംബൈയെ 34 റണ്‍സിന് തോൽപിച്ച് നൈറ്റ് റൈഡേഴ്സ്  

Posted by - Apr 29, 2019, 12:50 pm IST 0
കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ രക്ഷിക്കാനായില്ല . ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍…

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST 0
മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ്…

ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍  

Posted by - May 3, 2019, 02:47 pm IST 0
മുംബൈ: ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

കൊറോണയുടെ പശ്ചാത്തലത്തിൽ വിംബിൾഡൺ റദ്ദാക്കി.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യം

Posted by - Apr 2, 2020, 02:21 pm IST 0
ലണ്ടൻ: കൊറോണ വ്യാപന പശ്‌ചാത്തലത്തിൽ  ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കുന്നത്  ഇതാദ്യമായാണ്. ജൂൺ…

Leave a comment