നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

402 0

കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയാണ് വിജയശില്‍പി. 

കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ ഷെയ്‌ന്‍ വാട്‌സണെ(6) തുടക്കത്തിലെ ഹാരി എല്‍ബിയില്‍ കുടുക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത ഡുപ്ലസിസ് നരെയ്‌ന്‍റെ ആറാം ഓവറില്‍ ബൗള്‍ഡായി. അഞ്ച് റണ്‍സുമായി അമ്പാട്ടി റായുഡുവും വന്നപോലെ മടങ്ങി. കേദാര്‍ ജാദവ്(12 പന്തില്‍ 20) മികച്ച തുടക്കം നേടിയെങ്കിലും ചൗളയ്ക്ക് മുന്നില്‍ വീണു.

എന്നാല്‍ നരെയ്‌ന്‍റെ 16-ാം ഓവറിലെ നാലാം പന്തില്‍ ധോണി(16) എല്‍ബിയില്‍ കുടുങ്ങി. 

പിന്നാലെ റെയ്‌ന 36 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. അവസാന മൂന്ന് ഓവറില്‍ 32 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. 19.4 ഓവറില്‍ റെയ്‌നയും(42 പന്തില്‍ 58) ജഡേജയും(17 പന്തില്‍ 31) ഈ ലക്ഷ്യത്തിലെത്തി.

ഇമ്രാന്‍ താഹിറിന്‍റെ നാല് വിക്കറ്റ് പ്രകടനത്തില്‍ കൊല്‍ക്കത്തയെ 161ല്‍ തളയ്‌ക്കുകയായിരുന്നു നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊല്‍ക്കത്ത നിശ്‌ചിത ഓവറില്‍ എട്ട് വിക്കറ്റിനാണ് ഇത്രയും റണ്‍സെടുത്തത്. ഓപ്പണര്‍ ക്രിസ് ലിന്നിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(51 പന്തില്‍ 82) മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ഓര്‍മ്മിക്കാനുള്ളത്. 

സുനില്‍ നരെയ്‌ന്‍(2), നിതീഷ് റാണ(21), റോബിന്‍  ഉത്തപ്പ(0), ദിനേശ് കാര്‍ത്തിക്(18), ആന്ദ്രേ റസല്‍(10), ശുഭ്‌മാന്‍ ഗില്‍(15), പീയുഷ് ചൗള(4) എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്ത താരങ്ങളുടെ സ്‌കോര്‍. 

താക്കൂര്‍ രണ്ടും സാന്‍റ്‌നര്‍ ഒരു വിക്കറ്റും വീഴ്‌ത്തി. മത്സരത്തില്‍ നാല് ക്യാച്ചെടുത്ത് ഫീല്‍ഡില്‍ ഡുപ്ലസി താരമായി.  

Related Post

ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

Posted by - Jun 1, 2018, 01:32 pm IST 0
ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് പതിമൂന്നാം…

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം

Posted by - Apr 13, 2019, 12:24 pm IST 0
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ധവാന്‍- പന്ത് കൂട്ടുകെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5…

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST 0
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു…

രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം

Posted by - Sep 8, 2018, 07:46 am IST 0
ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷവും ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ പുകഴ്ത്തിയതിനു പിന്നാലെയാണ് ശാസ്ത്രിയെ…

Leave a comment