രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം

419 0

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് ആരാധകരുടെ വകരൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷവും ഇന്ത്യന്‍ ടീമിനെ വലിയരീതിയില്‍ പുകഴ്ത്തിയതിനു പിന്നാലെയാണ് ശാസ്ത്രിയെ ആരാധകര്‍ പൊങ്കാലയിട്ടത്. ബോളിവുഡ് നടി നിമ്രത് കൗറുമായുള്ള അടുപ്പത്തിന്‍റെ പേരിലും ആരാധകര്‍ ശാസ്ത്രിയോടു മുഷിഞ്ഞിരുന്നു. മൂന്നുവര്‍ഷത്തിനിടെ വിദേശരാജ്യങ്ങളില്‍ ഒന്‍പതു ടെസ്റ്റുകളും മൂന്നു പരമ്പരകളും നേടിയ ടീമാണ് ഇന്ത്യയെന്നും 15-20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ഇതാണെന്നുമായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. എന്നാല്‍, ശാസ്ത്രി വസ്തുതകള്‍ മറച്ചുവച്ചെന്നും മുന്‍ ഇന്ത്യന്‍ നായകരുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടിയെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററില്‍ വിമര്‍ശനമുയര്‍ത്തിയത്. 

പിന്നീട് സമൂഹമാധ്യമങ്ങളിലെല്ലാം ശാസ്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിച്ചത്. ശാസ്ത്രി മാപ്പ് പറയണം എന്നു വരെ പറഞ്ഞ ആരാധകര്‍ പോലുമുണ്ട് വിമര്‍ശകരില്‍.‌ മുന്‍ ക്യാപ്റ്റന്‍മാരുടെ പേരുകളും അവര്‍ക്കു കീഴിലെ ടീമിന്‍റെ പ്രകടനവും എടുത്തുപറഞ്ഞായിരുന്നു ചിലരുടെ ആക്രമണം.  ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ പേരില്‍ രോഷംപൂണ്ട ആരാധകരുടെ അമര്‍ഷം അടക്കാന്‍ നടത്തിയ പത്രസമ്മേളനം ശാസ്ത്രിക്കു തന്നെ വിനയാകുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഹര്‍ഭജന്‍സിങ് തുടങ്ങി‌യവര്‍ ശാസ്ത്രിയെ വിമര്‍ശിച്ചു നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. 

Related Post

രാജസ്ഥാന്‍ റോയല്‍സിനെതിരെ  നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റ്  ജയം

Posted by - Apr 8, 2019, 04:09 pm IST 0
ജയ്‌പൂര്‍: നരൈയ്‌ന്‍- ലിന്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍…

ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും   

Posted by - Mar 14, 2018, 07:58 am IST 0
ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും  ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ ഗോവയെ എതിരില്ലാത്ത ഗോളുകക്ക് പരാജയപ്പെടുത്തി ചെന്നൈ ഫൈനൽ മത്സരങ്ങളിൽ പ്രവേശിച്ചിരിക്കുകയാണ്. കളിയുടെ ആദ്യ പകുതിയിൽ തന്നെ…

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

പാണ്ഡ്യയെയും രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് സികെ ഖന്ന

Posted by - Jan 20, 2019, 10:47 am IST 0
അന്വേഷണം നടക്കുന്നതിനിടെ വിവാദ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെഎല്‍ രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന. താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍…

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST 0
ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ…

Leave a comment