കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു

279 0

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ അഞ്ചു പേർക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്ന ശേഷമാണ് മന്ത്രി വാർത്താസമ്മേളനം നടത്തിയത്.

ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരിൽ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്. രണ്ടുപേർ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരിപ്പോൾ. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. റാന്നി ഐത്തല സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ നിലവിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29-ന് ഖത്തർ എയർവേയ്സിന്റെ (ക്യു.ആർ-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. മാർച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ മൂന്ന് പേർക്ക് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ.

ഇന്ത്യയിൽ ഇതുവരെ 34 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകൾ കൂടി ആകുമ്പോൾ ഇത് 39 ആയി ഉയരും

Related Post

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

ഐഎസ് ബന്ധം: കാസര്‍കോഡ് സ്വദേശി അറസ്റ്റില്‍; കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നതായി എന്‍ഐഎ  

Posted by - Apr 29, 2019, 10:34 pm IST 0
കൊച്ചി: ഐഎസ് ബന്ധമുള്ള കാസര്‍കോഡ് സ്വദേശി റിയാസ് അബുബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇയാള്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു…

സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

Posted by - Nov 26, 2019, 06:09 pm IST 0
തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്കൂൾ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ ഒമ്പതുവയസുകാരനായ വിദ്യാര്‍ഥിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി…

കേരളത്തിലെ ചില മാധ്യമങ്ങൾ പച്ചകള്ളങ്ങൾ പ്രചരിപ്പിക്കുന്നു :  കുമ്മനം രാജശേഖരൻ  

Posted by - Feb 12, 2020, 03:08 pm IST 0
തിരുവല്ല: കേരളത്തില്‍ ഇപ്പോഴുള്ളത് മാധ്യമ മാഫിയകളെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേരന്‍. പറഞ്ഞു .ജന്മഭൂമിയുടെ പത്തനംതിട്ട ശബരിഗിരി എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളുടെപേരിൽ…

കെവിന്‍ വധം: എസ്‌ഐയെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി  

Posted by - May 29, 2019, 06:25 pm IST 0
കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരം താഴ്ത്തി ഷിബുവിനെ…

Leave a comment