മോഡി സർക്കാർ ഭീരുക്കളുടെ സർക്കാർ : പ്രിയങ്ക വദ്ര

338 0

ന്യൂ ഡൽഹി : ജനങ്ങളുടെ പ്രക്ഷോഭങ്ങൾ  അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാർ ഭീരുക്കളുടെ സർക്കാരാണെന്ന്  പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്നാണ് മോഡി സർക്കാർ വിദ്യാർത്ഥികളുടെയും മാധ്യമപ്രവർത്തകരുടെയും ശബ്ദം അടിച്ചമർത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ജാമിയാ മിലിയാ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച പ്രിയങ്ക, വിദ്യാർത്ഥികളെ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിലൂടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചാലും വിദ്യാർത്ഥികളുടെ ശബ്ദം മോഡിക്ക് കേൾക്കേണ്ടി വരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. സർക്കാർ ജനങ്ങളെ ശ്രദ്ധിക്കേണ്ട സമയത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ ബിജെപിയുടെ സർക്കാർ അടിച്ചമർത്തുകയാണെന്നും ഇത് ഭീരുക്കളുടെ സർക്കാരാണ് എന്ന് പ്രിയങ്ക പറയുന്നു.

Related Post

പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം   

Posted by - Dec 4, 2019, 02:39 pm IST 0
ന്യൂഡല്‍ഹി: പാകിസ്താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. അടുത്ത…

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെയും കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു

Posted by - Oct 7, 2019, 03:42 pm IST 0
മുംബയ്: മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ഞായറാഴ്ച രാത്രി ബി.ജെ.പി നേതാവിനെയും നാല് കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു.  രവീന്ദ്ര ഖാരത്ത് (55)​,​സഹോദരൻ സുനിൽ(56)​,​ മക്കളായ പ്രേംസാഗർ(26)​,​രോഹിത്(25)​ സുഹൃത്തായ ഗജാരെ എന്നിവരാണ്…

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST 0
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന…

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 04:50 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.…

Leave a comment