എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

244 0

ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാറുള്ളത് അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസ്ആണ്. ഇത് കേന്ദ്രം അംഗീകരിച്ചാൽ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബർ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കും. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ഔദ്യോ​ഗിക കാലാവധി. 2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ്  എസ് എ ബോബ്‌ഡെ 2012 ല്‍  മധ്യപ്രദേശ് ഹൈക്കോടതി  ചീഫ് ചീഫ് ജസ്റ്റിസായി. 

Related Post

മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

Posted by - Nov 16, 2019, 03:55 pm IST 0
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും…

റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും

Posted by - Feb 13, 2019, 08:17 am IST 0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍…

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡി. കെ ശിവകുമാറിന് ജാമ്യം 

Posted by - Oct 23, 2019, 04:33 pm IST 0
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് . ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി…

നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും

Posted by - Nov 2, 2019, 08:58 am IST 0
ന്യൂ ഡൽഹി : ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും.  ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ്…

എയര്‍ഹോസ്റ്റസിനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 19, 2019, 01:51 pm IST 0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന…

Leave a comment