328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

198 0

ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.  ആറ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 

മരുന്നുകളുടെ അനധികൃത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണിത്. 2016ല്‍ 50 മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസുകളുടെ പരിശോധന ഉപദേശക സമിതിയ്ക്ക് വിട്ടു. എന്നാല്‍ ഈ മരുന്നുകളുടെ ചേരുവകളെക്കുറിച്ച്‌ കൃത്യമായി വിശദീകരണം നല്‍കാന്‍ മരുന്നു കമ്പനികള്‍ക്കായില്ല. 

ഇവയുടെ ഉപയോഗം മനുഷ്യന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെയാണ് ആരോഗ്യമന്ത്രാലയം ഇവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.വേദന സംഹാരിയായ സാറിഡോണ്‍, സ്‌കിന്‍ ക്രീമായ പാന്‍ഡേം, പ്രമേഹ മരുന്നായ ഗ്ലൂകോനോം പിജി എന്നിവ നിരോധിച്ചവയില്‍ ചിലതാണ്.16 ബില്ല്യണ്‍ രൂപയുടെ മരുന്നുകളാണ് ഒറ്റയടിക്ക് നിരോധിച്ചത്. 

Related Post

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST 0
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം…

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Posted by - Sep 28, 2018, 09:02 am IST 0
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍…

ഡിസ് ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രി വിടാതെ ലാലു പ്രസാദ്

Posted by - May 1, 2018, 08:49 am IST 0
ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. തനിക്ക് എയിംസില്‍ തന്നെ…

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു 

Posted by - Nov 10, 2019, 09:20 am IST 0
മുംബൈ:  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര…

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

Leave a comment