പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; ആവശ്യമെങ്കില്‍ ആണവായുധ നയത്തില്‍ മാറ്റം വരുത്തും  

325 0

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.നിലവില്‍ ആണവായുധം ആദ്യംഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെനയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ്പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെപൊക്രാനില്‍ മുന്‍ പ്രധാനമന്ത്രിഅടല്‍വിഹാരി വാജ്‌പേയിയുടെഒന്നാം ചരമവാര്‍ഷികത്തില്‍പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷംമാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.'ആണവായുധങ്ങള്‍ ആദ്യംഉപയോഗിക്കില്ലെന്ന നയമാണ്ഇന്ത്യയ്ക്കുള്ളത്. ഇപ്പോഴും അത്തന്നെയാണ് തുടരുന്നത്. എന്നാല്‍ഭാവിയില്‍ എന്താണ് സംഭവിക്കാന്‍പോകുന്നതെന്ന് പറയാനാവില്ലെന്ന്‌രാജനാഥ് സിംഗ് പറഞ്ഞു.

അതേസമയം, സാഹചര്യത്തിനനുസരിച്ച ് ഇന്ത്യയുടെ നയം മാറുമെന്നസൂചനയാണ് പ്രതിരോധമന്ത്രിയുടെവാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കാശ്മീര്‍ വിഷയത്തില്‍ഇടഞ്ഞുനില്‍ക്കുന്ന പാകിസ്ഥാന്ഇത് ഇന്ത്യയുടെ മുന്നറിയിപ്പായുംകണക്കാക്കാം. വാജ്‌പേയിക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷംപ്രതിരോധമന്ത്രി പൊക്രാനിലെആണവപരീക്ഷണങ്ങള്‍ നടത്തുന്നകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപിസര്‍ക്കാരിന്റെ കാലത്താണ് (1998)രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്.റഷ്യ, ചൈന തുടങ്ങിയ മധ്യേഷ്യയിലെ പ്രമുഖ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തമാക്കും.ആഗോള ഭീഷണികളെ പ്രതിരോധിക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും പിന്തുണ ഇവരില്‍ നിന്ന്‌ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ്പറയുന്നു.

Related Post

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Posted by - Jan 30, 2020, 03:59 pm IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക്  കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.…

ജമ്മു കശ്മീരിൽ 50,000 ഒഴിവുകൾ ഉടൻ നികത്തും: ഗവർണർ സത്യപാൽ മാലിക്

Posted by - Aug 29, 2019, 01:24 pm IST 0
ശ്രീനഗർ: അടുത്ത ഏതാനും മാസങ്ങളിൽ ജമ്മു കശ്മീർ സർക്കാർ വിവിധ സർക്കാർ വകുപ്പുകളിൽ 50,000 ഒഴിവുകൾ നികത്തും. രാജ്ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ഗവർണർ സത്യപാൽ മാലിക് ഇത്…

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം 

Posted by - Mar 8, 2018, 10:57 am IST 0
ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം  പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും. ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി…

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു 

Posted by - Sep 20, 2019, 03:07 pm IST 0
പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.   ജിഎസ്ടി കൗൺസിൽ…

ഡല്‍ഹി കലാപത്തിൽ  മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായി

Posted by - Feb 27, 2020, 09:13 am IST 0
ന്യൂഡല്‍ഹി:  ഡല്‍ഹി കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടുവെന്നും 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്…

Leave a comment