ഉന്നാവോ പെണ്‍കുട്ടിക്കു വാഹനാപകടം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്  

159 0

ലഖ്നൗ: ഉന്നാവോ പീഡനക്കേസ് ഇരയ്ക്കും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ
കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുള്‍പ്പെടെ പത്തുപേര്‍ക്ക് എതിരെയാണ് കേസെടുത്തത്. കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരതമായി തുടരുകയാണ്.

പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകനും സാരമായി പരിക്കേറ്റിട്ടുണ്ട്. റായ്ബറേലിയില്‍ വെച്ച് ഇന്നലെ ഉച്ചയോടാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പീഡനക്കേസില്‍ പ്രതിയായ എംഎല്‍എയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Related Post

ഐഎൻഎസ് വിക്രാന്ത് :ഹാർഡ് ഡിസ്ക് മോഷണം കേസ്  എൻഐഎ ഏറ്റെടുത്തു

Posted by - Sep 28, 2019, 10:05 am IST 0
കൊച്ചി : കൊച്ചി ഷിപ്പ് യാർഡിൽ  ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്കുകൾ,  മൈക്രോ പ്രൊസസ്സറുകൾ, റാമുകൾ എന്നിവ മോഷണം പോയ സംഭവത്തിൽ അന്വേഷണം…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

Posted by - Oct 8, 2018, 07:20 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍…

മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

Posted by - Nov 16, 2019, 03:55 pm IST 0
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും…

ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted by - Nov 18, 2019, 10:23 am IST 0
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി…

Leave a comment