ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി

238 0

ന്യൂഡല്‍ഹി:  വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.  രാജ്യസഭ കൂടി ബില്‍ പാസാക്കുകയാണെങ്കില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

 48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതൽപേരും ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണെന്നും അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ടെന്നും അമിതാ ഷാ പറഞ്ഞു. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയതെന്നും അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

Related Post

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…

'വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍': നിതീഷ് കുമാര്‍  

Posted by - Feb 11, 2020, 05:39 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിജയത്തില്‍ പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍ എന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Feb 25, 2020, 03:31 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന്‌ സമീപം ഒരു പാലത്തിനു…

മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം

Posted by - Dec 29, 2018, 10:47 am IST 0
മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പേര്‍ട്ട്…

മദ്രാസ് ഐഐടി വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിച്ചു   

Posted by - Nov 19, 2019, 03:01 pm IST 0
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് കാരണമായ സന്ദർഭങ്ങൾ  ചർച്ച ചെയ്യാമെന്ന്  ഐഐടി അധികൃതർ. ഈ  ഉറപ്പിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.…

Leave a comment