ജാലിയൻവാലാബാഗ് കൂട്ടക്കൊല: അഗാധ ഖേദമെന്ന് തെരേസ മെയ്

228 0

ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കണ്ണീരുണങ്ങാത്ത ഏടായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 100-ാം വാർഷികത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മെയ്, ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അടയാളമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെന്നും സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും വെളിപ്പെടുത്തിയത്.

പക്ഷേ, സംഭവത്തിൽ മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറായില്ല. ആഴ്ചയിലൊരിക്കലുള്ള പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് മെയ് ഖേദപ്രകടനം നടത്തിയത്. 

കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മെയ് നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഇതിന് മുമ്പും ബ്രിട്ടൻ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. 

ബിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ സംഭവമായിരുന്നു ജാലിയൻ വാലാബാഗ് എന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജയിംസ് കാമറൂണും പരസ്യമായി പറഞ്ഞിരുന്നു. മാത്രമല്ല, 1997 ൽ കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കുന്നതിന് മുമ്പ് എലിസബത്ത് രാജ്ഞിയും ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ ഉദാഹരണമാണ് അതെന്ന് പറഞ്ഞിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് 1919 ഏപ്രിൽ 19നായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനിടയിൽ നിലവിളി ശബ്ദങ്ങൾ ഉയർന്നുകേട്ട ആ ദിനം. പഞ്ചാബിലെ അമൃത്‌സറിൽ ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പിൽ ആയിരത്തിലേറെ സ്വാതന്ത്ര്യസമര ഭടന്മാരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ജാലിയൻ വാലാബാഗിലെ മൈതാനത്ത് ഒത്തുകൂടിയ 20000ഓളം വരുന്ന ജനങ്ങൾക്കുനേരെയാണ് ജനറൽ ഒ.ഡയറിന്റെ നിർദേശപ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തത്. മൈതാനത്തിന്റെ വാതിലുകളെല്ലാം അടച്ചശേഷം 50ഓളം പട്ടാളക്കാർ 10 മിനിട്ടോളം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു.

20 വർഷങ്ങൾക്കുശേഷം 1940 മാർച്ച് 13ന് ബ്രിട്ടനിലെ കാക്സ്ടൺ ഹാളിൽവച്ച് ഉദ്ദംസിംഗ് എന്ന ധീരദേശാഭിമാനി ജനറൽ ഒ.ഡയറിനെ വെടിവച്ചു കൊലപ്പെടുത്തി.

Related Post

പ്രമുഖ ജ്വല്ലറി ഉടമ വെടിയേറ്റ് മരിച്ചു

Posted by - Nov 24, 2018, 07:51 am IST 0
അംബാല: ഹരിയാനയിലെ അംബാലയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജ്വല്ലറി ഉടമയായ സുനില്‍ കുമാര്‍ മരിച്ചു. നിരവധി ജ്വല്ലറികളുള്ള സറഫാ ബസാറിലായിരന്നു സംഭവം. വെടിവയ്പ്പില്‍ സുനില്‍ കുമാറിന്റെ ജീവനക്കാരനും പരിക്കേറ്റു.…

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം  

Posted by - Apr 13, 2021, 01:03 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം…

 പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്  ഐപിഎസ് ഓഫിസര്‍ രാജിവെച്ചു  

Posted by - Dec 12, 2019, 10:14 am IST 0
മുംബൈ: പൗരത്വഭേദഗതി ബില്‍ രാജ്യസഭയിൽ  പാസാക്കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്രയിലെ അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന്‍ സർവീസ്…

രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

Posted by - Apr 22, 2018, 02:51 pm IST 0
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ…

Leave a comment