കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടിക്കാര്‍; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

408 0

ആലപ്പുഴ:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കിസാന്‍സഭയുടെ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ പിടിയിലായത് സിപിഐക്ക് നാണക്കേടായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.

കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ കാനത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജയേഷ്, ഷിജു, കൃഷ്ണകുമാര്‍ എന്നിവരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി പരിശോധനയിലൂടെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. കാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണിത്.

പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാര്‍ സുഹൃത്ത് കൊണ്ടുപോയതാണെന്നും കാര്‍ ഉടമ പൊലീസിന് മൊഴി നല്‍കി.

Related Post

നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

Posted by - Jun 28, 2019, 06:46 pm IST 0
കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍…

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

Posted by - May 25, 2018, 09:19 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്. വി.…

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

Posted by - Oct 11, 2018, 09:03 pm IST 0
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട്…

ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം

Posted by - May 22, 2018, 12:24 pm IST 0
കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍…

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി

Posted by - Dec 3, 2018, 09:32 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ…

Leave a comment