പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

417 0

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് അറിയിക്കാൻ ഹർജിക്കാരനായ കോൺഗ്രസ് പ്രവർത്തകന് ഒരു ദിവസത്തെ സമയം സുപ്രീംകോടതി നൽകിയിരുന്നു. 

സെൻസർബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. 

ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേർത്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. 

Related Post

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Posted by - Nov 18, 2018, 02:18 pm IST 0
പമ്പ : ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക്…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം

Posted by - May 31, 2018, 01:35 pm IST 0
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303…

Posted by - Feb 28, 2018, 11:28 am IST 0
നിയമസഭയിലെസംഘർഷം കേസ് പിൻ‌വലിക്കുന്നു  കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത…

റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Posted by - Mar 29, 2019, 04:39 pm IST 0
കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട…

കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം

Posted by - May 8, 2018, 01:36 pm IST 0
കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍…

Leave a comment