കുത്തിയത് ശിവരഞ്ജിത്ത്; നസീം പിടിച്ചുവെച്ചു; അഖിലിന്റെ നിര്‍ണായക മൊഴി  

241 0

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ നിര്‍ണ്ണായക മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന് കുത്താനായി നസീം ആണ് തന്നെ പിടിച്ചുവെച്ചതെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അഖില്‍ നേരത്തെ തന്നെ അച്ഛനെയും ഡോക്ടര്‍മാരെയും അറിയിച്ചിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണ് അഖിലിപ്പോള്‍ പോലീസിനോടും ആവര്‍ത്തിച്ചിരിക്കുന്നത്. സംഭവ സമയം വലിയൊരു ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണം പുരോഗമിച്ചിരുന്നത്. മുന്‍ വൈരാഗ്യമാണ് ശിവരഞ്ജിത്തിനെ പ്രകോപിപ്പിച്ചതെന്ന് അഖിലില്‍ നിന്നും മൊഴിയെടുത്ത ശേഷം പോലീസ് പറഞ്ഞു. എസ്എഫ്‌ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അഖിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. നിലവില്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെ കുറിച്ചും ഒളിയിടവും കണ്ടെത്തണം. ഒപ്പം കോളജില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ രേഖകളും പരിശോധിക്കേണ്ടി വരും.

Related Post

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ 10 അംഗ വനിതാ സംഘത്തെ പൊലീസ് തിരിച്ചയച്ചു  

Posted by - Nov 16, 2019, 03:45 pm IST 0
പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ  പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ്…

കേരളം നിപ ഭീതിയില്‍; മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത; 86പേര്‍ നിരീക്ഷണത്തില്‍  

Posted by - Jun 3, 2019, 10:27 pm IST 0
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെവൈറോളജി ലാബിലെ പരിശോധനയിലും യുവാവിന് നിപയാണെന്ന്…

കേരള ഗവണ്മെന്റ് എൻ പി ആർ  നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും

Posted by - Jan 20, 2020, 11:42 am IST 0
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എന്‍.പി.ആര്‍) സഹകരിക്കാൻ  നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ…

പാക് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നു: വി മുരളീധരൻ 

Posted by - Feb 24, 2020, 09:31 am IST 0
തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ നിന്ന് വിദേശ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്ന്…

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

Posted by - Sep 12, 2019, 04:16 pm IST 0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ  ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .…

Leave a comment