കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ലളിതകലാ അക്കാദമി തള്ളി  

161 0

തൃശ്ശൂര്‍: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. അവാര്‍ഡ് പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും സാസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.

Related Post

ഒരാഴ്ച വൈകി കാലവര്‍ഷമെത്തി; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jun 8, 2019, 09:14 pm IST 0
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം …

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന്  

Posted by - Apr 12, 2021, 03:08 pm IST 0
ഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍…

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി 

Posted by - Oct 4, 2019, 11:29 am IST 0
സുൽത്താൻ ബത്തേരി : കോഴിക്കോട്-കൊല്ലഗൽ വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നടത്തുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ…

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST 0
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും…

കനകമല കേസിൽ  ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ് വിധിച്ചു

Posted by - Nov 27, 2019, 03:27 pm IST 0
കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും…

Leave a comment