കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസവോട്ട്; എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം നാളെ  

242 0

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടും. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച രാവിലെ 11ന് വിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 12 എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് കര്‍ണാക സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായത്.

സ്പീക്കര്‍ രാജി സ്വീകരിക്കാതെ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് വ്യാഴാഴ്ച വിശ്വാസ വോട്ട് തീരുമാനിച്ചിരിക്കുന്നത്.

നിയമസഭയില്‍ മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ വോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇതിനുള്ള സമയം നിശ്ചയിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം തുടക്കം മുതല്‍ തന്നെ കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണപക്ഷത്തെ 16 എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു.

മന്ത്രിമാര്‍ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി നിയമസഭ കൗണ്‍സിലില്‍ ബഹളമുണ്ടാക്കി. മന്ത്രിമാര്‍ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ സഭ ചേരുമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ചോദ്യം.  ടാക്‌സി വിളിക്കുന്നത് പോലെ വിമാനങ്ങള്‍ വാടകക്ക് എടുക്കുന്നവരുടെ പദ്ധതികള്‍ വിജയിക്കില്ലെന്നും വിശ്വാസവോട്ടെടുപ്പില്‍ ജയിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു.

വിമതരെക്കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടാല്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 അംഗങ്ങള്‍ മാത്രമാണ് ഭരണപക്ഷത്തുള്ളത്(കോണ്‍. 66, ജെഡിഎസ് 34). സഭയിലെ ആകെ അംഗങ്ങള്‍ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

Related Post

രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Posted by - Apr 19, 2019, 07:07 pm IST 0
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

പത്തനംതിട്ടയിൽ യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നെന്ന് കെ. സുരേന്ദ്രൻ

Posted by - Apr 15, 2019, 06:41 pm IST 0
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം വോട്ടുമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നീചമായ ശ്രമങ്ങൾ നടത്തുന്നു. ജാതി, മത…

ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി  ഇന്നസെന്‍റ് 

Posted by - Apr 8, 2019, 04:27 pm IST 0
ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്. "ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും…

വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted by - Nov 18, 2018, 11:43 am IST 0
തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ…

Leave a comment