യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്  

254 0

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പൊലീസ് തീരുമാനിച്ചു. കോടതിയുടെ അനുമതിയോടെയാകും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുക. ഇതിനിടെ പ്രതികള്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ വന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

അക്രമിച്ചവരില്‍ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി കുത്തേറ്റ അഖിലിന്റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ആളുകളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താന്‍ പോലീസ് തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്.

Related Post

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍  

Posted by - Mar 15, 2021, 01:18 pm IST 0
കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എന്‍ഐഎയുടെ അറസ്റ്റിലായത്.  കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത്…

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST 0
കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ…

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം  

Posted by - Aug 6, 2019, 10:32 pm IST 0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു…

ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം

Posted by - Sep 7, 2019, 09:29 pm IST 0
സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്സിന്  ലഭിച്ചു . ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ…

യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം

Posted by - Nov 29, 2019, 08:53 pm IST 0
 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരും, പോലീസുകാരുമുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.  സംഭവത്തിൽ…

Leave a comment