പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

376 0

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഛായാഗ്രാഹകനാണ് എം ജെ രാധാകൃഷ്ണന്‍. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം.

കൊല്ലം ജില്ലയില്‍ പുനലൂരിലെ തൊളിക്കോടാണ് എം ജെ രാധാകൃഷ്ണന്റെ സ്വദേശം. നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണല്‍ ജീവിതം തുടങ്ങിയ എം ജെ രാധാകൃഷ്ണന്‍ പിന്നീട് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങള്‍ എന്നതടക്കം നിരവധി ചിത്രങ്ങള്‍ക്ക് എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ ലഭിച്ചയാള്‍ കൂടിയാണ് എം ജെ രാധാകൃഷ്ണന്‍. മങ്കട രവിവര്‍മയ്ക്കും എം ജെ രാധാകൃഷ്ണനും ഏഴ് തവണ വീതം മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Post

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

Posted by - Dec 28, 2019, 04:52 pm IST 0
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

Posted by - Feb 27, 2021, 06:41 am IST 0
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു…

ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു

Posted by - Oct 28, 2019, 03:38 pm IST 0
എടവണ്ണ: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്. അഞ്ചു പേരാണ് പ്ലാന്റ്  വൃത്തിയാക്കാനുണ്ടായിരുന്നത്.…

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാരത്തിനൊരുങ്ങി രാഹുല്‍ ഈശ്വർ 

Posted by - Feb 8, 2020, 04:22 pm IST 0
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലയിൽ നിരാഹാരത്തിനൊരുങ്ങി അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. ഈ വിഷയത്തില്‍ മുസ്ലിം സമുദായത്തിന് പിന്തുണയര്‍പ്പിക്കാൻ  അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം…

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ 10 അംഗ വനിതാ സംഘത്തെ പൊലീസ് തിരിച്ചയച്ചു  

Posted by - Nov 16, 2019, 03:45 pm IST 0
പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ  പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ്…

Leave a comment