ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

285 0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സിര്‍ഗ്വാരിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

അപകട കാരണം വ്യക്തമായിട്ടില്ല. ബസില്‍ അമിതമായി ആളുകളെ കയറ്റിയിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ വിഗദ്ധ ചികിത്സയ്ക്ക് ജിഎംസി ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സേവനം തേടിയതായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കലക്ടര്‍ അഗ്രീസ് സിംഗ് റാണ പറഞ്ഞു. അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

ജൂണ്‍ 27ന് പൂഞ്ചിലെ മുഗുല്‍ റോഡില്‍ അമിത വേഗതയില്‍ വന്ന ടെംപോ ട്രാവലര്‍ റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു

Related Post

തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Posted by - Sep 5, 2019, 06:48 pm IST 0
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി…

പൊതുജനത്തെ സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് സോണിയയുടെ ആഹ്വാനം 

Posted by - Sep 12, 2019, 02:56 pm IST 0
ന്യൂഡല്‍ഹി: പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന വിഷയങ്ങൾ  കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നാല്‍ മാത്രം പോരെന്നും തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കുന്നതിനും  നേതാക്കള്‍ക്ക്…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Posted by - Dec 12, 2018, 02:24 pm IST 0
ഹൈദരാബാദ്: തെലുങ്കാനയില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വ്യാഴാഴ്ച സര്‍ക്കാര്‍ രൂപീകരിക്കും. ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും.…

ഷെയ്ഖ് ഹസീനയുമായി മന്‍മോഹാൻസിങ്ങും  സോണിയയും കൂടിക്കാഴ്ച നടത്തി  

Posted by - Oct 7, 2019, 03:22 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയിൽ  സന്ദര്‍ശനം നടത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മുന്‍  മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം…

Leave a comment