മോദിയെയും അമിത്ഷായെയും കണ്ടു; ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി  

371 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും  മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അബ്ദുല്ലക്കുട്ടി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്. ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയത്. യോഗ ദിനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഡല്‍ഹിയില്‍ വച്ചു പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമിത് ഷായുമായി പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന്  അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാര്‍ലമെന്ററി പാര്‍ടി ഓഫീസില്‍ ദേശീയ നേതാക്കളുമായി അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തി.

മോദിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Post

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും;  പ്രവര്‍ത്തകരുടെ യോഗം വിളിച്ചു  

Posted by - Mar 15, 2021, 02:27 pm IST 0
തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ്  പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും.…

പൂരം കാണണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം; പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല  

Posted by - Apr 14, 2021, 03:51 pm IST 0
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.  45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. അതല്ലെങ്കില്‍ 72 മണിക്കൂറിനു മുമ്പെങ്കിലും…

ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു

Posted by - Oct 28, 2019, 03:38 pm IST 0
എടവണ്ണ: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്. അഞ്ചു പേരാണ് പ്ലാന്റ്  വൃത്തിയാക്കാനുണ്ടായിരുന്നത്.…

മഴയുടെ ശക്തി കുറയുന്നു; ഒരിടത്തും റെഡ് അലേര്‍ട്ടില്ല  

Posted by - Aug 15, 2019, 10:14 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,…

തിരുവനന്തപുരം, വർക്കലയിൽ റിസോർട്ടിലുള്ള ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു

Posted by - Mar 13, 2020, 07:31 pm IST 0
കോവിഡ് 19: കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിൽ വീഡിയോയുമായി സർക്കാർ *സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും *മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേൾവി പരിമിതിയുള്ളവർക്കായിആംഗ്യ…

Leave a comment