മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

277 0

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. 

ഭീഷണി കത്തും, സന്ദേശവും ലഭിച്ചത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ മുസാമിന്‍റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. കത്തിനൊപ്പം ലഘു ലേഖയും ഉണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കത്ത് വടകര പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Post

ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍ കൊണ്ട് വിദ്യാര്‍ഥി മരിച്ചു

Posted by - Nov 22, 2019, 04:17 pm IST 0
മാവേലിക്കര: ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ  കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍…

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി; മാനസിക സമ്മര്‍ദംമൂലം ആത്മഹത്യാശ്രമമെന്ന്  

Posted by - May 4, 2019, 08:26 pm IST 0
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.…

കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു

Posted by - Feb 15, 2020, 05:18 pm IST 0
കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്.…

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

Posted by - Sep 7, 2019, 09:14 pm IST 0
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന  സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്തീരുമാനിച്ചത് . ഇരു…

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

Posted by - May 3, 2019, 12:47 pm IST 0
കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും…

Leave a comment