ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്  

172 0

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.   എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന്  മുമ്പ് ആക്രമണ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.

വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ ഉയര്‍ന്ന ദേശീയ സുരക്ഷ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് നേതാക്കള്‍, ഭരണരംഗത്തെ വിവധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ ഹൃസ്വ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി സൈന്യവും നയതന്ത്ര ഉദ്യോഗസ്ഥരും ആക്രമണം പ്രതീക്ഷിച്ചിരിക്കെ നിര്‍ദേശം പിന്‍വലിക്കപ്പെട്ടു.

മിസൈല്‍ ഉപയോഗിച്ച് ഇറാന്റെ റഡാര്‍ സംവിധാനങ്ങളും, മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കാനുമാണ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 ലും 2018ലും ഇത്തരം ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് സിറിയയിലെ ചില ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം അത് നടപ്പിലാക്കിയത്. അതേസമയം തീരുമാനം മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഡ്രോണ്‍ തകര്‍ക്കപ്പെട്ട മിസൈലുകള്‍ പുറപ്പെട്ട ലൊക്കേഷന്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗള്‍ഫ് ഓഫ് ഒമാന് സമീപത്തെ ഇറാനിയന്‍ തീരത്തു നിന്നാണ് മിസൈല്‍ പറന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ ഡ്രോണുകള്‍ തങ്ങളുടെ തീരത്തെ എട്ടു മൈലോളം വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നതായി ഇറാന്‍ പറയുന്നു.

ഇറാനെതിരെ ട്രംപ് രൂക്ഷ പ്രതികരണമാണ് നടത്തിയത്. ഇറാന്റെ ആക്രമണം പ്രകോപനമില്ലാതെയെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഡ്രോണ്‍ തകര്‍ക്കപ്പെട്ട സംഭവത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി വഷളായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗള്‍ഫ് കടലിടുക്കില്‍ ജപ്പാന്‍ ഇന്ധനക്കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

Related Post

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു

Posted by - Feb 19, 2020, 09:24 am IST 0
ബെയ്ജിങ്:  ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കടന്നുവെന്ന്  ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.…

ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

Posted by - Sep 10, 2018, 08:21 am IST 0
ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട്…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Posted by - Jan 5, 2019, 02:07 pm IST 0
വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി…

ചരക്കുകപ്പല്‍ മറിഞ്ഞ് 270 കണ്ടെയ്നറുകള്‍ മുങ്ങി

Posted by - Jan 4, 2019, 11:06 am IST 0
ബെ​ര്‍​ലി​ന്‍: ഡ​ച്ച്‌ വ​ട​ക്ക​ന്‍ തീ​ര​ത്ത് വീശിയടിച്ച കൊടുങ്കാറ്റില്‍ ആ​ടി​യു​ല​ഞ്ഞ 'എം​എ​സ്‌​സി സു​വോ 'എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ല്‍ നി​ന്ന് 270 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ല്‍ വീ​ണു. ജ​ര്‍​മ​ന്‍ ദ്വീ​പാ​യ ബോ​ര്‍​കു​മി​ന് സ​മീ​പ​മാ​ണ്…

Leave a comment