ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

300 0

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരമെന്ന് കോടതി വിലയിരുത്തി. രണ്ട് എംഎല്‍എമാരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളുടെ അഭാവത്തിലായിരുന്നു യോഗം ചേര്‍ന്നത്. അഞ്ച് മിനിട്ട് മാത്രം നീണ്ടു നിന്ന തെരഞ്ഞെടുപ്പില്‍ 437 പേരില്‍ 325 പേരും പങ്കെടുത്തു. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നുവെന്നുള്ള സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെ ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച് പി ജെ ജോസഫ് രംഗത്തുവന്നിരുന്നു. ജോസ് കെ മാണി തല്‍സ്ഥാനത്ത് തുടരില്ലെന്നും അതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ജോസഫ് വിഭാഗം തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്.

Related Post

സിപിഒ റാങ്ക് പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പി.എസ്.സി;ദേശീയ ഗെയിംസ് കായികതാരങ്ങള്‍ക്ക് ജോലി  

Posted by - Feb 24, 2021, 03:01 pm IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് സര്‍ക്കാര്‍. സിപിഒ പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പിഎസ്‌സി വ്യക്തമാക്കി. അതേസമയം, 82 ദേശീയ ഗെയിംസ്…

നാസിൽ അബ്ദുല്ലക്കെതിരെ തിരെ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

Posted by - Sep 11, 2019, 05:26 pm IST 0
തിരുവനന്തപുരം: അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയിരുന്ന  നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടികൈകൊള്ളുവാൻ  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

Posted by - Oct 21, 2019, 02:48 pm IST 0
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടിലുളള…

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാജന്റെ ഭാര്യ; അപവാദപ്രചരണം തുടര്‍ന്നാല്‍ ആത്മഹത്യചെയ്യുമെന്ന് മുന്നറിയിപ്പ്  

Posted by - Jul 13, 2019, 09:00 pm IST 0
കണ്ണൂര്‍: അപവാദപ്രചരണം അഴിച്ചുവിടുന്ന സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചുവിടുന്നതിനായി പാര്‍ട്ടി…

Leave a comment