മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍  

349 0

മുംബൈ: കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ്  രാധാകൃഷ്ണ വിഖേ പാട്ടീല്‍ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് അഷിഷ് ഷെലറും മന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഫട്‌നാവിസ് സര്‍്കകാര്‍ മന്ത്രിസഭ വികസിപ്പിച്ചത്.

മുന്‍ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ അടുത്തകാലത്താണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമദ്നഗറില്‍ നിന്നുള്ള ബിജെപി എംപിയാണ്. മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അച്ഛനും ബിജെപിയിലേക്ക് എത്തുകയായിരുന്നു.

ഫട്‌നാവിസ് സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരാണ് എന്ന് തെളിയിക്കുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് മുന്‍തൂക്കം നല്‍കുക. മുഖ്യമന്ത്രി നല്‍കുന്ന ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Posted by - Feb 12, 2020, 09:21 am IST 0
ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.  പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ്…

സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

Posted by - Nov 29, 2019, 02:47 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു്  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ…

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

യുഎൻ പൊതുസഭയെപ്രധാനമന്ത്രി സെപ്റ്റംബർ 27ന്  അഭിസംബോധന ചെയ്യും

Posted by - Sep 11, 2019, 05:41 pm IST 0
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബർ 27ന്  യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത്കൊണ്ട്  പ്രസംഗിക്കും. 27ന് രാവിലെയുള്ള ഉന്നതതല സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.  …

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി 

Posted by - Mar 10, 2018, 03:23 pm IST 0
എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി  ഇന്നു ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി ബോർഡ് യോഗത്തിൽ എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.  വീരേന്ദ്രകുമാർ സ്വാതന്ത്രനായാണ് എൽ ഡി…

Leave a comment