മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

288 0

മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മേല്‍പ്പാതയുടെ കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അവധി ദിവസവും ഗതാഗതം താരതമ്യേന കുറവും ആയതിനാല്‍ ഞായറാഴ്ചതന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മേല്‍പ്പാതയുടെ ഒരു ഭാഗം ക്രെയിനിനു മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.

രണ്ടുമാസം മുമ്പ് സമാനമായ സംഭവം അന്ധേരിയിലും ഉണ്ടായി. അന്ന് റെയില്‍വേ ട്രാക്കിനു മുകളിലൂടെയുള്ള മേല്‍പ്പാത തകര്‍ന്നു വീഴുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Post

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം: വിശദീകരണവുമായി കേന്ദ്ര നിയമ മന്ത്രി 

Posted by - Feb 27, 2020, 03:31 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി  എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

മയക്കുമരുന്ന് ഗുളികകളുമായി ക്രിക്കറ്റ് താരം പിടിയില്‍

Posted by - Apr 23, 2018, 12:40 pm IST 0
ചിറ്റഗോങ്: മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍. 14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായാണ് ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന…

കിഴക്കൻ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തമായി 

Posted by - Dec 17, 2019, 04:28 pm IST 0
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം കനത്തു .  കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ…

വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു 

Posted by - Mar 18, 2018, 11:03 am IST 0
വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു  പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. ഇപ്പോഴും അതിർത്തിക്കപ്പുറത്തുനിന്നും പാക്കിസ്ഥാൻ…

Leave a comment