പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി സ്ഥിരീകരിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട്  

97 0

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കള്ളക്കളിയും അട്ടിമറിയും നടന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക്  ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, കര്‍ശന നടപടികള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ടിക്കാറാം മീണയോട് ഡിപിജി ആവശ്യപ്പെട്ടത് . ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.

Related Post

കൂ​ട​ത്താ​യി ദു​രൂ​ഹ​മ​രണം:  മൂന്ന് പേരുടെ അറസ്റ്റ്  രേഖപ്പെടുത്തി  

Posted by - Oct 5, 2019, 05:05 pm IST 0
കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ  മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ്…

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1…

നരേന്ദ്ര മോദി മനോരമ ന്യൂസ് കോൺക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നു

Posted by - Aug 30, 2019, 03:08 pm IST 0
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ  കൊച്ചിയിൽ മനോരമ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ഒരു പ്രധാന മലയാളി പത്രം സംഘടിപ്പിച്ച കോൺക്ലേവിൽ 'പുതിയ ഇന്ത്യ, പുതിയ സർക്കാർ, പുതിയ…

വൈദ്യുതി നിയന്ത്രണം: തീരുമാനം 15ന്; ചാര്‍ജ് വര്‍ധനയുണ്ടായേക്കും  

Posted by - Jul 4, 2019, 07:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. ജൂലൈ…

അലനും താഹയ്ക്കും ജാമ്യമില്ല

Posted by - Nov 6, 2019, 12:17 pm IST 0
കോഴിക്കോട് : മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യമനുവദിച്ചില്ല . കോഴിക്കോട്…

Leave a comment