ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി  

281 0

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റ വിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് കത്ത് അയച്ചു. 'എന്റെ പരാതിയ്ക്കും സത്യവാങ്മൂലത്തിനും അടിസ്ഥാനമില്ലെന്ന സമിതിയുടെ കണ്ടെത്തല്‍ നടുക്കമാണുണ്ടാക്കുന്നത്. സാമാന്യ നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും സമിതിയ്ക്ക് പാലിക്കാനായില്ല' രഞ്ജന്‍ ഗോഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ പരാതിക്കാരി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി ഇന്നലെയാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.

ഏപ്രില്‍ 20നാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം പുറത്തുവന്നത്. സംഭവം സുപ്രീം കോടതി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദ വയര്‍ വാര്‍ത്തയാക്കിയതോടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം വാര്‍ത്തയായത്. തുടര്‍ന്ന് 17 മുതിര്‍ന്ന ജഡ്ജുമാരെ വിളിച്ചുചേര്‍ത്ത് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ തന്നെ രജ്ഞന്‍ ഗോഗോയി ആരോപിച്ചിരുന്നത്.

പരാതിക്കാരിയായ യുവതി ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍മാറി. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം. ഏപ്രില്‍ 30-നാണ് യുവതി പിന്‍മാറിയത്. തനിക്ക് അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യം സമിതി നിരസിച്ചു, തന്റെ മൊഴിപ്പകര്‍പ്പ് നല്‍കിയില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചുകൊണ്ടാണ് യുവതി അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് മൂന്നംഗ സമിതി ഏകപക്ഷീയമായി അന്വേഷണം തുടരുകയും പരാതി തള്ളുകയുമായിരുന്നു.

Related Post

കാപെക്‌സ് തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കയച്ച 5 ടൺ കശുവണ്ടി തിരിച്ചയച്ചു

Posted by - Oct 20, 2019, 01:10 pm IST 0
കൊല്ലം: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ  കാപെക്‌സ് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചു. കശുവണ്ടി ഗുണനിലവാരമില്ലാത്തതും പഴകി പൊടിഞ്ഞതാണെന്നും അതിനാലാണ് തിരിച്ചയച്ചെതെന്നും…

നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

Posted by - Jun 14, 2019, 10:45 pm IST 0
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ്…

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST 0
3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ്…

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 മരണം

Posted by - May 26, 2018, 09:48 pm IST 0
ഹൈദരാബാദ്: തെലങ്കാനയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ്…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ 425 കവിഞ്ഞു 

Posted by - Feb 4, 2020, 09:33 am IST 0
ബെയ്ജിങ്: ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വളരെ  വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ…

Leave a comment