യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു  

196 0

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോട് റിപ്പോര്‍ട്ട് തേടി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നാണ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

എന്നാല്‍ വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പാളും പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് എസ്എഫ്‌ഐ.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  കെഎസ്‌യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ കെഎസ്‌യു ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതി വച്ചാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ്  രക്തംവാര്‍ന്ന്   ബോധരഹിതയായ നിലയില്‍ വിദ്യാര്‍ഥിനിയെ  കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചും യൂണിവേഴ്‌സിറ്റിയിലെ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

Related Post

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

ഫോനി : ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത    

Posted by - Apr 30, 2019, 06:52 pm IST 0
തിരുവനന്തപുരം:'ഫോനി' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍…

ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി

Posted by - Dec 7, 2019, 12:21 pm IST 0
തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി.ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു . വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ…

ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ  കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ 

Posted by - Jan 16, 2020, 11:42 am IST 0
വളാഞ്ചേരി : സമൂഹ മാധ്യമത്തില്‍ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കാര്‍ത്തല സ്വദേശിയായ ഷഫീഖ് റഹ്മാൻ  പിടിയിൽ.  വാട്‌സ്ആപ്പ് വഴി ഭാര്യയുടെ ഫോട്ടോ…

കേരളത്തെ ചതിച്ച് വേനല്‍ മഴ  

Posted by - Jun 1, 2019, 09:59 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55ശതമാനത്തിന്റെ കുറവാണ്‌വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍മെയ് 31 വരെ 379.7 മില്ലിമീറ്റര്‍മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്.എന്നാല്‍…

Leave a comment