ഗീരീഷ് കര്‍ണാട് അന്തരിച്ചു  

183 0

ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്‌റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു.  തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.

ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍ ബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

പ്രായാധിക്യവും അസുഖങ്ങളും തളര്‍ത്താതെ പൊതു ചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Related Post

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST 0
പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന…

യോഗി സർക്കാരിന് വെല്ലുവിളിയുയർത്തി ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭം 

Posted by - Mar 15, 2018, 10:19 am IST 0
യോഗി സർക്കാരിന് വെല്ലുവിളിയുയർത്തി ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭം  കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ‘ചലോ ലക്നൗ’ എന്ന പേരില്‍ കര്‍ഷകര്‍ ഇന്നു തലസ്ഥാനനഗരിയിലേക്കു മാര്‍ച്ച് നടത്തും.അറുപത് ജില്ലകളിൽനിന്നുള്ള…

നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ് 

Posted by - May 8, 2018, 04:56 pm IST 0
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ്. അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie…

പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുന്നു

Posted by - Feb 14, 2020, 10:29 am IST 0
ന്യൂദല്‍ഹി :  പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം . 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്കു. 40…

'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി  

Posted by - May 20, 2019, 12:58 pm IST 0
ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. …

Leave a comment