ഗീരീഷ് കര്‍ണാട് അന്തരിച്ചു  

311 0

ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്‌റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു.  തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.

ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍ ബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

പ്രായാധിക്യവും അസുഖങ്ങളും തളര്‍ത്താതെ പൊതു ചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Related Post

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

നി​കു​തി ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കും: നിർമ്മല സീതാരാമൻ

Posted by - Sep 14, 2019, 05:11 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള  സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി ഉൽ‌പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനായി 2020…

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും

Posted by - Feb 13, 2019, 08:17 am IST 0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

Leave a comment