13പേരുമായി വ്യോമസേനാ വിമാനം കാണാതായി  

289 0

ന്യൂഡല്‍ഹി: അസമിലെജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ചപറന്ന വ്യോമസേനാ വിമാനംകാണാതായി. വിമാനത്തില്‍എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.ആന്റണോവ് എഎന്‍-32വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്.ഉച്ചക്ക് 12.25 ന് മേചുകയിലെലാന്‍ഡിങ് സ്ട്രിപ്പില്‍ എത്തിേച്ചരേണ്ടതായിരുന്നു വിമാനം.ഒരു മണിക്കാണ് നിയന്ത്രണസംവിധാനവുമായി അവസാനമായി ബന്ധപ്പെട്ടത്.കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല. കാണാതായ വിമാനത്തിനായിതിരച്ചില്‍ തുടരുകയാണ്.അരുണാചലിലെമേചുകയില്‍വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്‌കരമാണ്. ജോര്‍ഹട്ട്മുതല്‍ മേചുക വരെ വിമാനംസഞ്ചരിക്കേണ്ട വഴി നിബിഢവനങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കുംമുകളിലൂടെയാണ്.കഴിഞ്ഞ 40 വര്‍ഷമായിറഷ്യന്‍ നിര്‍മിത എഎന്‍-32വിമാനം വ്യോമസേനക്കൊപ്പമുണ്ട്. 2016 ല്‍ ചെന്നൈയില്‍നിന്നും ആന്‍ഡമാനിലേക്ക്‌പോയ മറ്റൊരു എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍കാണാതായിരുന്നു. 29 യാത്രക്കാരുമായി പോയ ആ വിമാനംകണ്ടെത്താനായില്ല.

Related Post

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

Posted by - Sep 19, 2019, 05:56 pm IST 0
ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ്  നേതാവുമായ പി. ചിദംബരത്തിന് സ്പെഷ്യൽ  സിബിഐ ജഡ്ജി വ്യാഴാഴ്ച ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി. “ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ…

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്  

Posted by - Dec 10, 2019, 10:34 am IST 0
ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.  ആസ്സാമിൽ 12  മണിക്കൂർ ബന്ദ്  ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട്…

ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Posted by - Dec 7, 2019, 09:34 am IST 0
ന്യൂഡല്‍ഹി:  ഉന്നാവില്‍ പീഡനത്തിനിരയായ പൊള്ളലേറ്റ യുവതി  മരിച്ചു.  ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍,…

കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി പീഡനം

Posted by - Apr 21, 2018, 08:49 am IST 0
ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട്​ മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു.  പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്​പെക്​ടര്‍…

രാ​ജ്യ​ത്ത് മാ​ര്‍​ച്ച്‌ 31 വ​രെ ട്രെ​യി​ന്‍ ഓ​ടി​ല്ല

Posted by - Mar 22, 2020, 02:38 pm IST 0
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ റെ​യി​ല്‍​വെ തീ​രു​മാ​നി​ച്ചു.…

Leave a comment