ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം: ഒടുവില്‍ സംഭവിച്ചത് 

332 0

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം. ഒടുവില്‍ സംഭവം ഭര്‍ത്താവ് തന്നെ കണ്ടെത്തി. എന്നാല്‍ സംഭവം ഭര്‍ത്താവിന് മനസിലായി എന്ന് ഉറപ്പായതോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഗോവ സ്വദേശി ബാസുരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാസുരാജിന്റെ ഭാര്യ കല്‍പനയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ വിവരം ലഭിച്ചത്. 

അമിതമായി മദ്യപിച്ചെത്തി തര്‍ക്കിച്ച ഭര്‍ത്താവിനെ താന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കല്‍പ്പന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കല്‍പ്പന മൃതദേഹം കഷ്ണങ്ങളാക്കി. തുടര്‍ന്ന് സുഹൃത്തുക്കള്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഗോവ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉപേക്ഷിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Related Post

എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ് 

Posted by - Nov 23, 2019, 11:44 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ.  മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ്  വേണുഗോപാൽ സംസാരിച്ചത്.…

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST 0
മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി…

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST 0
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Jan 14, 2020, 10:24 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ…

സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു

Posted by - Oct 11, 2019, 10:08 am IST 0
മംഗളൂരു: പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ അച്ഛനായിരുന്നു…

Leave a comment