ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയം; അഭിമാനമായി മിഷൻ ശക്തി

208 0

ദില്ലി: ഇന്ത്യ  ബഹിരാകാശത്ത് വൻനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഇതോടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ.

ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്നു മിനിട്ടിൽ ഇന്ത്യ ലക്ഷ്യം കണ്ടു. മിഷൻ ശക്തി എന്നാണ് പദ്ധതിയുടെ പേര്. തദ്ദേശിയമായി വികസിപ്പിച്ച എ സാറ്റ് മിസൈൽ ഉപയോഗിച്ച് ലോ ഓർബിറ്റ് സാറ്റ്‌ലൈറ്റിനെ മൂന്നു മിനിട്ടിനുള്ളിൽ ആക്രമിച്ച് നശിപ്പിക്കാൻ സാധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയെ സംബന്ധിച്ച് വലിയ അഭിമാനത്തിന്‍റെ നിമിഷമാണിത്. കരയും കടലും വായുവും സംരക്ഷിക്കാൻ മാത്രമല്ല നമ്മൾക്ക് ഇപ്പോൾ സാധിക്കുന്നത്. ഇനി മുതൽ ശൂന്യാകാശത്തും പ്രതിരോധിക്കാൻ നമുക്കാവും. ഇന്ത്യയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റാൻ സഹായിച്ചതിന് എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Post

രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകുന്നേരം; വകുപ്പു വിഭജനം ഉടന്‍  

Posted by - May 31, 2019, 12:56 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക. കേന്ദ്രമന്ത്രിസഭയിലെ 58 അംഗങ്ങളില്‍ ആര്‍ക്കൊക്കെ…

വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം 

Posted by - May 2, 2018, 06:47 am IST 0
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു   

Posted by - Feb 12, 2020, 01:22 pm IST 0
ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി  യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍…

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST 0
ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി,…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Nov 28, 2019, 07:57 pm IST 0
മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ്…

Leave a comment