ബംഗാളില്‍ ബിജെപിയിലേക്ക് കൂട്ടയൊഴുക്ക്; തൃണമൂല്‍ സിപിഎം എംഎല്‍എമാര്‍ ബിജെപിയില്‍  

506 0

കൊല്‍ക്കത്ത: ബംഗാളില്‍ബി.ജെ.പിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. രണ്ട് തൃണമൂല്‍എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെത്തി. ഡല്‍ഹിയില്‍ബി.ജെ.പി. ആസ്ഥാനത്ത് നടന്നചടങ്ങില്‍ ദേശീയ സെക്രട്ടറികൈലാശ് വിജയവര്‍ഗിയയുംബംഗാളിലെ ബി.ജെ.പി. നേതാവ്മുകുള്‍ റോയിയും ചേര്‍ന്നാണ്തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷുറോയി,തുഷാര്‍കാന്തി ഭട്ടാചാര്യഎന്നിവരാണ് ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.എമാര്‍.ദേബേന്ദ്ര റോയി ആണ്‌സി.പി.എമ്മില്‍ നിന്നെത്തിയഎം.എല്‍.എ. മുകുള്‍ റോയിനേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ്ബംഗാളില്‍ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ ബി.ജെ.പിയിലേക്കുള്ള വരവുംഏഴു ഘട്ടങ്ങളായി നടക്കും. ഇത്ഒന്നാംഘട്ടം മാത്രമാണ്. ഭാവിയില്‍കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറും', ബംഗാളിന്റെ ചാര്‍ജുള്ള മുതിര്‍ന്നബി.ജെ.പി നേതാവ് കൈലാശ്‌വിജയവര്‍ഗിയ പറഞ്ഞു.2017ലാണ് മുകുള്‍ റോയി മമതയുമായി പിരിഞ്ഞ് ബി.ജെ.പിലേക്കുപോകുന്നത്. മുകുള്‍ റോയിയെ പിന്തുണച്ച് ആറ് തൃണമൂല്‍നേതാക്കളും ബി.ജെ.പിയിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴും മുകുളിന്റെ മകന്‍സുബ്രാന്‍ഷു തൃണമൂലില്‍ തുടര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന്‌സസ്‌പെന്‍ഡ് ചെയ്തതോടെസുബ്രാന്‍ഷുവും അച്ഛന്റെ പാതപിന്‍തുടരുകയായിരുന്നു.എം.എല്‍.എമാരുടെ വരവിനെകുറിച്ച് നേരത്തെ നരേന്ദ്രമോദി മമതയക്ക്‌സൂചന നല്‍കിയിരുന്നു. 23 ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പേള്‍ ബംഗാളില്‍ താമരവിരിയുമെന്നും മമതയുടെ എം.എല്‍.എമാര്‍ അവരെവിട്ട് ഓടുമെന്നുമാണ് മോദി മമതയോട്പറഞ്ഞത്.

Related Post

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

Posted by - Oct 11, 2018, 09:03 pm IST 0
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട്…

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും  

Posted by - May 26, 2019, 09:41 am IST 0
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും 

Posted by - Apr 10, 2019, 02:14 pm IST 0
അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി,…

അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍

Posted by - Jul 10, 2018, 02:17 pm IST 0
കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട്…

അഭിമന്യുവിന്റെ കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി കസ്റ്റഡിയിലെടുത്തു

Posted by - Jul 13, 2018, 12:47 pm IST 0
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ  അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.  ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.…

Leave a comment