ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

337 0

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി നരേന്ദ്ര മോദി. 303 സീറ്റിന്റെ മേല്‍ക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നല്‍കുന്നു മോദി.

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ ഹാളില്‍ വച്ചിരുന്ന ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്റേതെന്ന് രാഷ്ട്പതിയെ കണ്ടശേഷം മോദി പറഞ്ഞു.

മോദി ഇന്ന് സ്വദേശമായ ഗുജറാത്തിലേക്ക് പോകും. അഹമ്മദാബാദിലെത്തുന്ന മോദി, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ സന്ദര്‍ശിക്കാനും അനുഗ്രഹം വാങ്ങാനുമാണ് എത്തുന്നത്. നാളെ മോദി സ്വന്തം മണ്ഡലമായ വാരണസിയില്‍ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 30 നാകും മോദിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാചടങ്ങില്‍ ലോകനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടക്കമുള്ളവര്‍ സംബന്ധിക്കുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ 352 സീറ്റ് നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം പിടിച്ചത്. ബിജെപിക്ക് ഒറ്റയ്ക്കുതന്നെ 303 സീറ്റ് ലഭിച്ചു.

Related Post

മഹാരാഷ്ട്ര വിഷയത്തിൽ ആര്‍എസ്എസ് ഇടപെടണമെന്ന് ശിവസേന നേതാവ്  

Posted by - Nov 5, 2019, 03:34 pm IST 0
മുംബൈ: സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ  തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ്  കിഷോര്‍ തിവാരി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കത്തയച്ചു ബിജെപി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും…

തിങ്കളാഴ്ച  ഭാരത് ബന്ദിന് ആഹ്വാനം

Posted by - Sep 7, 2018, 07:15 am IST 0
ന്യൂഡല്‍ഹി: തിങ്കളാഴ്ച  ഭാരത് ബന്ദിന് ആഹ്വാനം. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷത്തെ…

ഹൈദരാബാദ് ബലാത്സംഗ കേസിലെ 4   പ്രതികളേയും  വെടിവച്ചുകൊന്നു

Posted by - Dec 6, 2019, 09:36 am IST 0
ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിലെ നാല് പ്രതികളും  വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്…

തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി

Posted by - Mar 12, 2018, 07:36 am IST 0
തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി  കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോലും ബുദ്ധി…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

Leave a comment