എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

270 0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെട്രോളിന് 37 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായി തുടങ്ങിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 74.74 രൂപയും 71.50 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.44 രൂപയും ഡീസലിന് 70.15 രൂപയുമാണ് ഇന്നത്തെ വില. മെയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.

Related Post

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST 0
സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. …

30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Posted by - May 29, 2018, 09:53 am IST 0
ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30,31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.  ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക്…

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം

Posted by - Jul 21, 2018, 12:46 pm IST 0
ഇനി ട്രെയിന്‍ സമയവും അറിയാന്‍ പുതിയ സൗകാര്യമൊരുക്കി വാട്സ്‌ആപ്പ്. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

Posted by - Nov 28, 2018, 03:08 pm IST 0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ…

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST 0
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ…

Leave a comment