സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയും അമിത്ഷായും അദ്വാനിയെ സന്ദര്‍ശിച്ചു  

234 0

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു.

ഈ രണ്ട് നേതാക്കളെയും സീറ്റ് നല്‍കാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗര്‍. കാന്‍പൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.

കോണ്‍ഗ്രസിതര സര്‍ക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വര്‍ദ്ധിപ്പിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരും നരേന്ദ്രമോദിയുടേത് തന്നെ.

സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ടായിരുന്നു, വിമര്‍ശകരെ ദേശദ്രോഹികളെന്ന് നമ്മള്‍ വിളിച്ചിട്ടില്ലെന്നും, ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് എന്നും ഓര്‍മ വേണമെന്നും അദ്വാനി എഴുതിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് മോദി നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മോദി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോദി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളില്‍ പങ്കെടുക്കും.

Related Post

കര്‍ഷക പ്രക്ഷോഭം നൂറാം ദിനം; മനേസര്‍ എക്‌സ്പ്രസ് പാത സമരക്കാര്‍ ഇന്ന് ഉപരോധിക്കും  

Posted by - Mar 6, 2021, 08:49 am IST 0
ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തില്‍. ഇന്ന് മനേസര്‍ എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ…

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് പരീക്ഷ മാറ്റിവെച്ചു

Posted by - Feb 29, 2020, 12:54 pm IST 0
ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ചിൽ  നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പുറത്തുവിട്ടത്. ഇതിന് പുറകെ…

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST 0
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം…

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സുപ്രീം കോടതി പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു

Posted by - Oct 22, 2019, 02:53 pm IST 0
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി അദ്ദേഹത്തിന്…

കേരളത്തിൽ മൂന്നാമത്തെ കോറോണയും സ്ഥിരീകരിച്ചു 

Posted by - Feb 3, 2020, 01:43 pm IST 0
തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

Leave a comment