തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന്; രാഹുല്‍ കടുത്ത നിരാശയില്‍; പിസിസി അധ്യക്ഷന്മാരുടെ രാജി തുടങ്ങി  

534 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷ പദവി രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞു. ഉത്തര്‍പ്രദേശിലെയും ഒഡിഷയിലെയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ രാജി പ്രഖ്യാപിച്ചു.

പ്രതീക്ഷിച്ച ഒരിടത്തും വിജയം ലഭിച്ചില്ല. കടുത്ത നിരാശയിലാണ് രാഹുല്‍ ഗാന്ധി. രാജി സന്നദ്ധത രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ രാജി വയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നല്‍കില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നാണ് സൂചന. ഏതായാലും പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അതുവരെ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസ് പിഴുതെറിയപ്പെട്ടു. ആകെ കിട്ടിയത് 52 സീറ്റ് മാത്രമാണ്. ഗാന്ധി കുടുംബം ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത അമേഠി പോലും കൈവിട്ടു. വയനാട്ടില്‍ മത്സരിച്ചതു കൊണ്ട് മാത്രം ലോക്‌സഭയിലെത്താമെന്ന ഗതികേടാണ് രാഹുലിന് പോലും. പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കി നടത്തിയ പ്രചാരണവും ഫലം കണ്ടില്ല.

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ആരാണെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ മുറുകുന്നതിനിടെയാണ് യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാജി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് രാജ് ബബ്ബാര്‍ രാഹുല്‍ ഗാന്ധിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിജയത്തില്‍ എത്തിക്കാനാവാത്തതില്‍ കുറ്റബോധമുണ്ടെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും രാജ് ബബ്ബാര്‍ പറഞ്ഞു.

എണ്‍പതു സീറ്റുള്ള യുപിയില്‍ ഒരേയൊരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനു വിജയിക്കാനായത്. റായ് ബറേലിയില്‍ സോണിയ ഗാന്ധി വിജയിച്ചപ്പോള്‍ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെട്ട അമേഠിയിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോടു പരാജയപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ വോട്ടുവിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. അമേഠിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡിഷയില്‍ പാര്‍ട്ടി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുകയാണെന്ന് പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക് പറഞ്ഞു. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ നേതൃത്വം കര്‍ശനമായ നടപടികളെടുക്കണമെന്ന് പട്നായിക് പറഞ്ഞു.

Related Post

വീരേന്ദ്രകുമാറിന് പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ തടസം നേരിടും

Posted by - Mar 14, 2018, 07:40 am IST 0
വീരേന്ദ്രകുമാറിന് പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ തടസം നേരിടും ഈ മാസം 23 നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ വീരേന്ദ്രകുമാറിന് 2022 വരെ പാർട്ടിയുടെ…

ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതുകൊണ്ടാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ചത്: സ്‌മൃതി ഇറാനി   

Posted by - Oct 12, 2019, 10:40 am IST 0
ന്യൂഡൽഹി  : ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട്…

മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

Posted by - Apr 15, 2019, 05:12 pm IST 0
ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും…

തിങ്കളാഴ്ച യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍ 

Posted by - Sep 7, 2018, 07:54 pm IST 0
തിരുവനന്തപുരം: തിങ്കളാഴ്ച യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍. സാധാരണക്കാരന് ജീവിതം ദുസ്സഹമാക്കി ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ…

ചാരക്കേസിന് പിന്നില്‍ അഞ്ചുനേതാക്കളെന്ന് പത്മജ

Posted by - Sep 15, 2018, 06:59 am IST 0
കൊച്ചി : ഐഎസആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അഞ്ച് നേതാക്കളാണെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. കേസില്‍…

Leave a comment