ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

354 0

തിരുവനന്തപുരം: ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ആ​ര്‍സിസി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ​ര്‍സിസി​ക്കോ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കോ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യ്ക്ക് ആര്‍സിസിയില്‍ മതിയായ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ റെ​ജി പരാതി ഉന്നയിച്ചിരുന്നു. 

ഇതേതുടര്‍ന്ന് വിഷയത്തില്‍ ആരോഗ്യവകുപ്പ് ആര്‍സിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡോ​ക്ട​ര്‍​മാ​രെ മുഴുവനായി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താനുള്ള ആരോപണമാണിതെന്നായിരുന്നു അവരുടെ നിലപാട്. ഡോ.മേരിക്ക് സാധ്യമായ ചികിത്സ നല്‍കിയെന്നും ഡോക്ടര്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയെന്നും ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. 

കാ​ന്‍​സ​ര്‍ സെന്‍ററില്‍‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ര്‍ മേരി റെജിയുടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും വി​ദേ​ശ​ത്തു ജോ​ലി ​ചെ​യ്തു​ വ​രു​ന്ന​യാ​ളു​മാ​യ ഡോ. ​റെ​ജി ജേ​ക്ക​ബാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. അ​തേ​സ​മ​യം ഡോ. ​റെ​ജി​യു​ടെ ആ​രോ​പ​ണ​വും തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​വും വ​ന്ന​തോ​ടെ ഒ​രു​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

Related Post

അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Feb 12, 2020, 01:16 pm IST 0
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 70ൽ  62 സീറ്റുംനേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടിഅധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക്…

ജമ്മുവിൽ സൈന്യം വെടിയുതിർത്തു, മൂന്ന് തീവ്രവാദികൾ മരിച്ചു

Posted by - Mar 12, 2018, 10:18 am IST 0
ജമ്മുവിൽ സൈന്യം വെടിയുതിർത്തു, മൂന്ന് തീവ്രവാദികൾ മരിച്ചു  ജമ്മുവിൽ ഇന്ന് പുലർച്ചെ തീവ്രവാദികൾ സുരക്ഷാ സൈനികർക്കെതിരെ ഏറ്റുമുട്ടൽ നടത്തി തുടർന്നുണ്ടായ വെടിവെപ്പിൽ ഫാസിൽ, സയ്ദ് ഒവൈസ്, സബ്സർ…

ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി

Posted by - Oct 31, 2019, 04:05 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി.  സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍…

5 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു, ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണ്ണർ 

Posted by - Sep 1, 2019, 01:57 pm IST 0
ന്യൂദൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച അഞ്ച് പുതിയ ഗവർണർമാരുടെ പട്ടികയിൽ ബിജെപിയുടെ തമിഴ്‌നാട് ബിജെപിയുടെ തലവൻ ഡോ. തമിഴ്സായ് സൗന്ദരരാജനും മുൻ കേന്ദ്രമന്ത്രി ബന്ദരു…

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

Posted by - Apr 21, 2018, 07:09 am IST 0
ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.…

Leave a comment