മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍  

186 0

കോട്ടയം: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ബഹളം വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തന്നൊയിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് മണര്‍കാട് പൊലീസ്് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രിമുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയ നവാസിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ നവാസ് അരമണിക്കൂറിന് ശേഷവും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ നവാസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം നവാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. പൊലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സംഭവത്തില്‍  പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.

അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന്് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Related Post

മരട് ഫ്ലാറ്റ് പൊളിച്ചാലുള്ള ആഘാത പഠനം,​ ഹർജി  സുപ്രീം കോടതി തള്ളി 

Posted by - Sep 18, 2019, 01:57 pm IST 0
ന്യൂഡൽഹി: മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ…

അമ്പലപ്പുഴ പാല്‍പ്പായസം ഇനി ഗോപാല കഷായം എന്നറിയപ്പെടും 

Posted by - Nov 4, 2019, 02:57 pm IST 0
പത്തനംതിട്ട : അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി മുതൽ ഗോപാല കഷായം എന്ന പേരിലാണ് പായസം അറിയപ്പെടാൻ പോകുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ്…

മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി  പ്രഖ്യാപിച്ചു

Posted by - Oct 13, 2019, 03:53 pm IST 0
റോം: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യ വിശുദ്ധയായി. ത്രേസ്യയെ കൂടാതെ  4 പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.  കവിയും ചിന്തകനുമായിരുന്ന…

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസഫും ജോസും രണ്ടു വഴിക്കു പിരിഞ്ഞു

Posted by - Jun 16, 2019, 09:29 pm IST 0
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പു പൂര്‍ത്തിയായി. കെഎം…

സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ രണ്ട്  ഫ്ളാറ്റുകളില്‍ 11  മണിക്ക്  പൊളിക്കും 

Posted by - Jan 11, 2020, 10:40 am IST 0
കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്ന്11 മണിക്ക് സ്ഫോടനത്തിലൂടെ തകര്‍ക്കും.   ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി കഴിഞ്ഞു.ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍…

Leave a comment