പ്രളയ കാരണം അതിവര്‍ഷം തന്നെ; അമിക്കസ് ക്യൂറിയെ തള്ളി സര്‍ക്കാര്‍; ജൂഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും  

168 0

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമിക്കസ് ക്യൂറി ജേക്കബ് പി അലക്സിന്റെത് ശാസ്ത്രീയമായ റിപ്പോര്‍ട്ട് അല്ലെന്നും പ്രളയ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ്. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതോടെയതാണ് ഹൈക്കോടതി പഠനത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കേരളത്തെ തകര്‍ത്ത പ്രളയദുരന്തത്തിന് ആഘാതം കൂട്ടിയത് ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

Related Post

വി.ജെ ജയിംസിന് വയലാര്‍ അവാര്‍ഡ്

Posted by - Sep 28, 2019, 04:02 pm IST 0
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്  ലഭിച്ചു .  ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന…

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു  

Posted by - Apr 14, 2021, 03:43 pm IST 0
തിരുവനന്തപുരം:കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ നടുങ്ങി കേരളം. ഇന്ന് 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബര്‍ 4 ന് ശേഷം ഇത് ആദ്യമാണ്.…

മാവോയിസ്റ്റ് വെടിവെയ്പ്പിനെ ന്യായീകരിച്ച് ടോം ജോസ്

Posted by - Nov 5, 2019, 11:06 am IST 0
 അട്ടപ്പാടിയിലെ പോലീസ് നടത്തിയ ഏറ്റുമുട്ടലിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ജനാധിപത്യ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നവർ തീവ്രവാദികൾ ആണെന്നും അതിനാൽ മാവോവാദികളായ തീവ്രവാദികളിൽ നിന്ന് ജനങ്ങളെ…

Leave a comment