ശ്രീലങ്കയിലെ ചാവേര്‍ സഹോദരങ്ങള്‍ നിരവധിതവണ കൊച്ചി സന്ദര്‍ശിച്ചു; വീണ്ടും വര്‍ഗീയസംഘര്‍ഷം; സോഷ്യല്‍മീഡിയയ്ക്ക് വിലക്ക്  

119 0

കൊളംബോ : ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ശ്രീലങ്കന്‍ ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊച്ചി ബന്ധം സ്ഥിരീകരിച്ചത്.

ലങ്കയിലെ ഹോട്ടലുകളില്‍ സ്ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന്‍ ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് ആവശ്യത്തിനുള്ള വിസയാണ് ഇവര്‍ എടുത്തിരുന്നത്. പാസ്പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിന്റെ മുദ്രയുണ്ട്. മുഹമ്മദ് ഇബ്രാഹിം കൊളംബോയില്‍ നടത്തുന്ന ഇഷാനാ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിനു കൊച്ചി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി  ബിസിനസ് ബന്ധമുണ്ട്. ബിസിനസിന്റെ മറവില്‍ ഇന്ത്യയിലെത്തിയ സഹോദരങ്ങള്‍ സ്ഫോടനപരിശീലനവും നേടിയെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

അതിനിടെ, ശ്രീലങ്കയിലെ ചിലയിടങ്ങളില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ തീരനഗരമായ ചിലോയില്‍ മുസ്ലിം പള്ളികള്‍ക്കും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം ഉണ്ടായി. ജനക്കൂട്ടം ഇവയ്ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സിംഹളീസ് ഭാഷയില്‍ ഒരു യുവാവ് മുസ്ലിങ്ങളെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഈ പോസ്റ്റിന് മറുപടിയായി അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവ് രംഗത്തെത്തി. അധികം ചിരിക്കേണ്ട, ഒരു നാള്‍ കരയുമെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതിന് പിന്നാലെ ഒരുപറ്റം ജനം മുസ്ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തില്‍ പോസ്റ്റിട്ട യുവാക്കളെ അടക്കം ഏതാനും പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

Related Post

ചാ​വേ​ര്‍ സ്ഫോ​ട​നം: 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Posted by - Sep 12, 2018, 08:11 am IST 0
കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌ ചാ​വേ​ര്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സംഭവത്തില്‍ 130 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന​ന്‍​ഗ​ര്‍​ഹ​ര്‍ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും…

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം

Posted by - Jan 18, 2019, 10:23 pm IST 0
ഷാര്‍ജ: ദൈത്-ഷാര്‍ജ റോഡില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം . ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ ഏതാനും നിമിഷം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന്…

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്  

Posted by - May 20, 2019, 02:44 pm IST 0
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 76 ശതമാനം…

ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം 

Posted by - Nov 23, 2018, 11:29 am IST 0
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളെ…

പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Posted by - Sep 21, 2018, 07:15 pm IST 0
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി…

Leave a comment