തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി  

494 0

തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനും നടപടി ഉണ്ടാകും.

നാല് പാപ്പാന്‍മാരുടെ സംരക്ഷണയിലാണ് ആനയെ കൊണ്ടു വരേണ്ടത്. ക്ഷേത്ര പരിസരത്ത് വാഹനത്തില്‍ എത്തിച്ച ശേഷമായിരിക്കും എഴുന്നള്ളിപ്പിന് ഒരുക്കുക. ക്ഷേത്ര പരിസരത്തെ ചടങ്ങിന് മാത്രമെ ഉപയോഗിക്കാവു. ഒമ്പതര മുതല്‍ പത്തര വരെ മാത്രമെ എഴുന്നള്ളിക്കാന്‍ അനുമതി ഉള്ളു എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആനയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. ഉപാധികളോടെ ആനയെ എഴുന്നള്ളിക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശവും ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇന്നു നടന്ന വൈദ്യപരിശോധനയില്‍ രാമചന്ദ്രന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആനയുടെ കാര്യത്തില്‍ ഇടപെടാനില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ ഹൈക്കോടതി ഇതില്‍ കലക്ടര്‍ അടങ്ങിയ സമിതി തീരുമാനിക്കട്ടെ എന്നും പറഞ്ഞിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമയും അറിയിച്ചിരുന്നു.

Related Post

ജാതിസംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്  ടിക്കാറാം മീണ  

Posted by - Oct 16, 2019, 05:40 pm IST 0
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും,…

മഞ്ജു വാരിയരുടെ പരാതിയിൽ  തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ വന്നില്ല

Posted by - Dec 2, 2019, 10:31 am IST 0
തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന്  ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്.…

വൈദികർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

Posted by - Dec 1, 2019, 05:05 pm IST 0
കൽപ്പറ്റ: വൈദികർക്കെതിരെ  വെളിപ്പെടുത്തലുമായി സന്യാസ സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര. ഇവരുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. വൈദികർ തന്നെ നാല്…

കേരള ഗവണ്മെന്റ് എൻ പി ആർ  നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും

Posted by - Jan 20, 2020, 11:42 am IST 0
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എന്‍.പി.ആര്‍) സഹകരിക്കാൻ  നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ…

കേന്ദ്ര ഫണ്ട് ധൂർത്തടിച് പിണറായി ഗവണ്മെന്റ് 

Posted by - Dec 3, 2019, 02:14 pm IST 0
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.  മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂർത്തിനാണ്  സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.…

Leave a comment