നിയമസഭാകക്ഷി നേതാവിന്റെ സീറ്റിനായി കേരള കോണ്‍ഗ്രസില്‍ തമ്മിലടി; മാണിയുടെ സീറ്റിലിരിക്കാന്‍ ജോസഫ്; സമ്മതിക്കില്ലെന്ന് മാണി വിഭാഗം  

297 0

കോട്ടയം: നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ കക്ഷിനേതാവിന്റെ ഇരിപ്പിടത്തിനായി കേരള കോണ്‍ഗ്രസില്‍ തമ്മിലടി. മാണിയുടെ അഭാവത്തില്‍ നേതാവിന്റെ ഇരിപ്പിടം പിജെ ജോസഫിന് നല്‍കണം എന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണി വിഭാഗം എംഎല്‍എ റോഷി അഗസ്റ്റിനും സ്പീക്കര്‍ കത്ത് നല്‍കി.

ഒരു പാര്‍ട്ടിയില്‍ നിന്നും രണ്ട് കത്ത് കിട്ടിയ സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണ്ണായകമാവും.  നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്. നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്. നേരത്തെ ജോസഫ് വിഭാഗം എംഎല്‍എയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് റോഷി അഗസ്റ്റിന്‍ തള്ളി. പി ജെ  ജോസഫിന് ചുമതല നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു മോന്‍സിന്റെ കത്ത്.  

ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും താന്‍ തന്നെ വഹിക്കുമെന്ന് പിജെ ജോസഫ് പരസ്യമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരാത്തതില്‍ ജോസ് കെ മാണി വിഭാഗത്തിന് അമര്‍ഷമുണ്ട്. എല്ലാം ജോസഫ് ഒറ്റക്ക് തീരുമാനിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.

Related Post

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി; മാനസിക സമ്മര്‍ദംമൂലം ആത്മഹത്യാശ്രമമെന്ന്  

Posted by - May 4, 2019, 08:26 pm IST 0
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.…

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ കേസ്  

Posted by - Jan 25, 2020, 10:41 am IST 0
തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ…

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST 0
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി…

തിരഞ്ഞെടുപ്പ് കമ്മിഷന്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക വിധിക്കെതിര സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

Posted by - Feb 20, 2020, 03:42 pm IST 0
ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍…

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

Posted by - Dec 25, 2019, 05:12 pm IST 0
കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി. പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്നത് അവരാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍അദ്ദേഹം പറഞ്ഞു. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും…

Leave a comment