കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

194 0

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (33) ആണ് അപകടത്തില്‍പെട്ടത്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വേസ് വിമാനമാണ് ആനന്ദിന്റെ മേല്‍കയറിയത്.

ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.

പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന. മകള്‍: നൈനിക. ഇവര്‍ കുവൈറ്റിലാണ് താമസം. ഇന്ന് വൈകിട്ടോടെ മൃതദേഹം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിക്കും.

Related Post

നൈജീരിയയിലെ മുസ്‌ലിം പള്ളിയിൽ പൊട്ടിത്തെറി ; മരണം 24 

Posted by - May 2, 2018, 06:13 am IST 0
വടക്കുകിഴക്കൻ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്‌ലിം പള്ളിയിൽ നടന്ന പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ചൊവ്വാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ബൊക്കോഹറാം ഭീകരർ ആക്രമണം നടത്തിയത്.  നമസ്ക്കാരത്തിന്…

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST 0
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന്…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

മ​യ​ക്കു​മ​രു​ന്നി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് പ​രാ​തി നല്‍കിയ ആള്‍ക്ക് പിന്നീട് സംഭവിച്ചത്: കിടിലന്‍ ട്വിസ്റ്റ്‌  

Posted by - Jun 15, 2018, 09:32 pm IST 0
ഫ്ളോ​റി​ഡ: വ്യാ​പാ​രി​യി​ൽ​നി​ന്നു വാ​ങ്ങി​യ വ​സ്തു​വി​ന് ഗു​ണ​നി​ല​വാ​രം പോ​ര എന്ന് പറഞ്ഞു നേ​രെ പോ​ലീ​സി​ന്‍റെ അ​ടു​ത്തേ​ക്കു പാ​ഞ്ഞു. പ​രാ​തി കേ​ട്ട് ഞെ​ട്ടി​യ പോ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലി​ടുകയും…

യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Jul 13, 2018, 11:09 am IST 0
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…

Leave a comment