ഗായിക റിമി ടോമി വിവാഹമോചനത്തിന്; പസ്പരസമ്മതത്തോടെ ഹര്‍ജി; അവസാനിപ്പിക്കുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതം  

436 0

കൊച്ചി: 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗായികയും നടിയുമായ റിമി ടോമി.  ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയസമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റിമിയും റോയ്സും തമ്മില്‍ വിവാഹിതരായത്.

നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജരായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി.

പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി നല്‍കിയതിനാല്‍ ആറ് മാസത്തിനകം വിവാഹമോചനം അനുവദിക്കപ്പെടാനാണ് സാധ്യത. വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിമി നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക് എത്തി. തുടര്‍ന്ന് മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്.

ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

Related Post

കാലയെ ഞെട്ടിച്ച് കമലഹാസന്റെ വിശ്വരൂപം: സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം ടീസര്‍

Posted by - Jun 12, 2018, 08:33 am IST 0
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം 2 ടീസര്‍. കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ…

നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

Posted by - Dec 28, 2018, 12:24 pm IST 0
തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.…

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

Posted by - Apr 6, 2018, 06:06 am IST 0
മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന  നാന്നൂറാമത്തെ ചിത്രം…

ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Posted by - Apr 4, 2019, 01:18 pm IST 0
ചെന്നൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായുള്ള…

Leave a comment