യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

252 0

കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.  

ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്. പുറത്ത് എത്തിച്ചപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.
 

Related Post

കായംകുളം കൊച്ചുണ്ണിയിലെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  

Posted by - Mar 1, 2018, 03:03 pm IST 0
നിവിൻപോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പാക്കിയുടെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നടനവിസ്മയം മോഹൻലാൽ ആണ് ഇത്തിക്കരപ്പാക്കിയായ് വെള്ളിത്തിരയിൽ എത്തുന്നത്…

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി

Posted by - Mar 11, 2018, 07:58 am IST 0
പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി   ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ്…

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST 0
മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55…

പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന

Posted by - Jan 17, 2019, 08:32 am IST 0
പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. യുവാക്കളുടെ ഹരമായി മാറിയ പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്…

Leave a comment