കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്നുപേര്‍ മരിച്ചു  

299 0

ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ മരാരികുളത്തിന് സമീപം കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്നും വിവാഹ നിശ്ചയത്തിനായി എത്തിയവരാണ് അപകടത്തില്‍ മരിച്ചതും പരിക്കേറ്റതും. ട്രാവലറില്‍ സഞ്ചരിച്ചിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(40), ബിനേഷ് (30), പ്രസന്ന(48) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയടക്കം 11 പേരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന ടെംപോ ട്രാവലറില്‍ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗതയില്‍ ആയിരുന്നുവെന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ ടെംപോ ട്രാവലര്‍ രണ്ടായി പിളര്‍ന്നു. ഒരു ഭാഗം തകര്‍ന്നു വീണു. സംഭവസ്ഥലത്തു വെച്ചു തന്നെ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപമാണ് ഇവരുടെ വീടെന്നാണ് വിവരം. തിരുവനന്തപുരത്ത് വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പ്രതിശ്രുത വരനാണെന്ന് സംശയമുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയലാക്കി. ബസില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരിയ പരിക്കേറ്റിട്ടുള്ളതായും ഇവരെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

തിരുവനന്തപുരത്ത് വിനീഷിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങി വരികയായിരുന്നു സംഘം എന്നാണ് വിവരം. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപമാണ് ഇവരുടെ വീടെന്നാണ് വിവരം.

Related Post

മുണ്ടൂരില്‍ രണ്ടു യുവാക്കളെ വെട്ടിക്കൊന്നതിനു പിന്നില്‍ കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യം  

Posted by - Apr 25, 2019, 10:35 am IST 0
തൃശൂര്‍: മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത് കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമെന്ന് പൊലീസ്. തൃശൂര്‍ മുണ്ടൂര്‍…

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായകാറ്റിനും സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്  

Posted by - Apr 25, 2019, 10:46 am IST 0
തിരുവനന്തപുരം: കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യത. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴയും പെയ്യാം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് എ്ട്ടുവരെയുള്ള…

മലപ്പുറത്ത് ഉത്സവത്തിനിടെ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം  

Posted by - Apr 26, 2019, 07:42 am IST 0
മലപ്പുറം കരുളായി പൂളക്കപ്പാറ കോളനിയില്‍ ഉത്സവം നടക്കുന്നതിനിടെ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം. പരിക്കേറ്റ 2 പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തേടം…

Leave a comment