കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും ചുഴലിക്കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പ്  

322 0

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ശ്രീലങ്കയോടു ചേര്‍ന്ന് സമുദ്രത്തില്‍ ഇന്നു രൂപപ്പെടുന്ന ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തു നാശം വിതയ്ക്കാന്‍ ഇടയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ തമിഴ്നാട് തീരത്തെത്തുന്ന ന്യൂനമര്‍ദം കേരളത്തിലും കര്‍ണാടകയിലും കനത്തമഴയ്ക്കു കാരണമാകും. ഇതു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്നുമുതല്‍ സംസ്ഥാനത്തു മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നാളെ രാത്രി 12-നു മുമ്പ് ഏറ്റവുമടുത്തുള്ള തീരത്തെത്തണം. ഇപ്പോള്‍ കേരളതീരത്തു കടല്‍ക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്കു കടല്‍കയറിയിട്ടുണ്ട്. തീരത്തു താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ പത്തൊന്‍പത് കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റി.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കു യാത്ര പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജില്ലാഭരണകൂടങ്ങള്‍ 28 മുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കണം.
മലയോരമേഖലകളില്‍ റോഡുകള്‍ക്കു കുറുകേയുള്ള ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മലയോരങ്ങളിലും കടല്‍ത്തീരങ്ങളിലും വിനോദസഞ്ചാരം ഒഴിവാക്കണം. പുഴകളിലും തോടുകളിലും അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരാനിടയുണ്ട്.

Related Post

Asa Nu Maan Watna Da

Posted by - Jul 26, 2012, 11:39 am IST 0
Asa nu maan watna da is a Punjabi movie directed by Manmohan Singh released in 2004 and starring Harbhajan Mann.…

Leave a comment