ആരാണ് ഖുറേഷി അബ്രാം? കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീഡിയോ  

385 0

പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനില്‍ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ലൂസിഫര്‍ എത്തിനില്‍ക്കുന്നത്. ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് സംവിധായകനോ രചയിതാവോ ഉറപ്പൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ ഇരുവരും തള്ളിക്കളഞ്ഞിട്ടുമില്ല. അതേതായാലും അത്തരത്തിലൊരു രണ്ടാംഭാഗമുണ്ടെങ്കില്‍ അതിന് ഏറ്റവും സാധ്യതയുള്ള ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കും എന്നുറപ്പാണ്. ഖുറേഷി അബ്രാം സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്ന് വെളിപ്പെടുത്തുകയാണ് വീഡിയോ.

ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളിലേക്ക് പോലും കടന്നുകയറാന്‍തക്ക സന്നാഹങ്ങളുള്ളതാണ് ഖുറേഷിയുടെ സാമ്രാജ്യമെന്ന് വീഡിയോ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഡോണും പോലെയുള്ള ലോകത്തിലെ പ്രധാന വര്‍ത്തമാനപത്രങ്ങളില്‍ ഖുറേഷിയെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും 'പ്രസിദ്ധീകരിക്കപ്പെട്ട' വാര്‍ത്തകളുടെ രീതിയിലാണ് കഥാപാത്രത്തെ വിശദീകരിച്ചിരിക്കുന്നത്. അതുപ്രകാരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് വിവരം നല്‍കിയിട്ടുള്ള ആളാണ് അബ്രാം. ലോകമാകമാനം നെറ്റ്വര്‍ക്കുകളുള്ള, എന്നാല്‍ ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളൊക്കെ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത, ഒരിക്കലും വെളിപ്പെടാത്ത, മയക്കുമരുന്ന് മാഫിയകള്‍ക്ക് എപ്പോഴും പേടിസ്വപ്നമായ വ്യക്തിത്വമാണ് അബ്രാം ഖുറേഷിയെന്നും പറഞ്ഞുവെക്കുന്നു ഈ വീഡിയോ.

Related Post

ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയായി ദീപിക, 'ഛപാകി'ന്റെ ആദ്യ ചിത്രം പുറത്ത്

Posted by - Mar 25, 2019, 01:51 pm IST 0
മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രം  'ഛപാകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച്  ദീപിക പദുക്കോണ്‍. താരത്തിന്‍റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും…

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ല: നടന്‍ മധു

Posted by - May 20, 2018, 02:58 pm IST 0
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. സംഭവത്തെക്കുറിച്ച്‌ എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ് ബുദ്ധിമാനായ മനുഷ്യനാണ്. ഈ രീതിയില്‍…

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 31, 2018, 03:42 pm IST 0
മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി. മലയാളത്തിന്റെ യുവതാരം അജു വർഗീസും മകനും ഒരുമിച്ചുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുസ്തകത്തിൽ ചിത്രരചന നടത്തുന്ന…

തന്നെ തനാക്കിയത് ആര്‍.എസ്.എസ്: ലാല്‍ ജോസ്

Posted by - Sep 13, 2018, 08:21 am IST 0
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് ലാല്‍ ജോസ്. എന്നാല്‍ തന്നെ തനാക്കിയത് ആര്‍.എസ്.എസ് ആണെന്ന് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്…

പ്രശസ്ത് ഡിറ്റക്ടീവ് നോവലിസ്റ്റ് അന്തരിച്ചു

Posted by - May 2, 2018, 11:10 am IST 0
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.…

Leave a comment